ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികള്‍ ചികിത്സയില്‍
അങ്കമാലി പുളിയനത്ത് ദമ്പതികള്‍ മരിച്ച നിലയില്‍. ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ദമ്പതികളുടെ പതിനൊന്നും നാലും വയസ്സുള്ള മക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ എളവൂർ പുളിയനം വെളിയത്ത് വീട്ടിൽ സനൽ (42), ഭാര്യ സുമി (35) എന്നിവരാണ് ജീവനൊടുക്കിയത്. എന്താണ് വീടിനുള്ളില്‍ സംഭവിച്ചത് എന്നതില്‍ പോലീസിനു വ്യക്തതയില്ല.
പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് തീ കൊളുത്തിയത് സനലാണോ അതോ സുമിയാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. സനലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here