ഉഷ്ണതരംഗം ശക്തം; അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി; തീരുമാനം ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന്; കുട്ടികള്‍ക്കുള്ള സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും എന്ന് മന്ത്രി
April 28, 2024 6:49 PM

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗം ശക്തമായതോടെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തി വയ്ക്കുന്നു. വനിത ശിശുവികസന വകുപ്പിന്റെതാണ് തീരുമാനം.
ചൂട് കൂടിയതിനെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശവുമുണ്ട്. ഇതിനെ തുടര്‍ന്നാണ് തീരുമാനം.
അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here