ഇടിച്ചിട്ടത് ‘അവള്‍ അല്ല അവന്‍’; ഒളിമ്പിക്സില്‍ ലിംഗ വിവാദം കൊഴുക്കുന്നു

പാരീസ് ഒളിമ്പിക്സിൻ്റെ ശോഭകെടുത്തി ലിംഗ വിവാദം കൊഴുക്കുന്നു. വനിതകളുടെ 66 കിലോഗ്രാം ബോക്സിംഗ് മത്സരമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മത്സരത്തിൽ ജേതാവായ അൽജീരിയൻ താരം ഇമാനെ ഖെലിഫ് സ്ത്രീയല്ലെന്നാണ് എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനിയുടെ ആരോപണം.
46 സെക്കൻഡിൽ എതിരാളിയെ ഇടിച്ചിട്ട ഇമാനെ ഖെലീഫ് ബോക്സിംഗ് പ്രേമികൾക്കിടയിൽ ചർച്ചയാവുമ്പോഴാണ് പരാതിയുമായി എതിരാളി രംഗത്തെത്തിയത്. ഇരുവരും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഇമാനെ ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരുകയും 46 സെക്കൻഡിൽ മത്സരം അവസാനിക്കുകയും ചെയ്തിരുന്നു. പരാജയത്തിന് ശേഷം ഇമാനെക്ക് ഹസ്തദാനം നൽകാൻ കരിനി തയാറായിരുന്നില്ല. ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്നും പിൻമാറിയതെന്നും ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമെന്നുമാണ് ഏഞ്ചല കരിനിയുടെ പ്രതികരണം.
2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനലിന് മുമ്പ് വിലക്ക് നേരിട്ട താരമാണ് ഇമാനെ ഖെലീഫ. ലിംഗ യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടതായിരുന്നു തിരിച്ചടിയായത്. രക്തത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് വളരെയധികം കണ്ടെത്തിയിരുന്നു നടപടിക്ക് കാരണം.
രണ്ടുതവണ ലോകചാമ്പ്യനായ തായ്‌വാന്റെ ലിന്‍ യു ടിംഗിനും ഇതേ കാരണത്താൽ അന്ന് വെങ്കലമെഡല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇവർ പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here