ബിജെപി നേതാക്കളെ കുടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം; മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിക്ക് എതിരെ സി​ബി​ഐ കേ​സെടുത്തു

മ​ഹാ​രാ​ഷ്ട്ര മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും എ​ന്‍​സി​പി നേ​താ​വു​മാ​യ അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തു. മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ പണ്ഡിറ്റ് ചവാനെതിരെയും കേസുണ്ട്. ബിജെപി നേതാക്കളെ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് 2022ൽ അന്നത്തെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർക്ക് പെൻഡ്രൈവ് കൈമാറിയിരുന്നു. തെളിവുകള്‍ അതില്‍ ഉണ്ടെന്നാണ് ഫഡ്നാവിസ് അന്ന് പറഞ്ഞത്.

പ്രവീൺ പണ്ഡിറ്റ് ചവാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തുകയും പ്രമുഖ ബിജെപി നേതാക്കളെ കുടുക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രെ സി​ബി​ഐ കേസ് എടുത്തത്.

2019 മു​ത​ല്‍ 2021 വ​രെ ഉദ്ധവ് താ​ക്ക​റെ മ​ന്ത്രി​സ​ഭ​യി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്നു അ​നി​ല്‍ ദേ​ശ്മു​ഖ്. ബാറുകളിൽ നിന്നും റസ്റ്ററന്‍റുകളിൽ നിന്നും പ്രതിമാസം 100 കോടി രൂപ സമാഹരിക്കാൻ ശ്രമിച്ചെന്ന് മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിങ് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2021-ൽ ദേശ്മുഖ് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top