ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

കൊല്ലം: ഭാര്യയെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ശാസ്താംകോട്ട രാജഗിരി അനിതാ ഭവനിൽ ആഷ്‍ലി സോളമന് (50) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊലപാതകം നടന്ന് അഞ്ച് കൊല്ലത്തിന് ശേഷമാണ് വിധി വരുന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം കൂടി തടവു ശിക്ഷ അനുഭവിക്കണം.

മക്കളുടെ പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിക്കാൻ ലീഗൽ സർവീസ് അതോറിറ്റിക്കു നിർദേശം നൽകി. അഡീഷനൽ സെഷൻസ് ജഡ്ജി ബിന്ദു സുധാകരനാണു ശിക്ഷ പ്രഖ്യാപിച്ചത്.

2018 ഒക്ടോബർ 9നാണ് സംഭവം. പത്തനംതിട്ട ചന്ദനപ്പള്ളി ഗവ.എൽപി സ്കൂളിലെ അധ്യാപികയായ അനിതാ സ്റ്റീഫനെ (38) യാണ് ഭര്‍ത്താവ് ചിരവ കൊണ്ടു തലയ്ക്കടിച്ചും കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്. അനിതയ്ക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ആഷ്ലി ഭാര്യയെ വീട്ടുതടങ്കലിലാക്കി. അനിതയുടെ സുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി.

ഹർജി പരിഗണിച്ച കോടതി അനിതയെ ഹാജരാക്കാൻ നിർദേശിച്ച ദിവസമാണ് കൊലപാതകം നടന്നത്. ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ആഷ്‍ലി കൊലപാതകത്തിനു ശേഷം സസ്പെൻഷനിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top