അഞ്ജലി മേനോന്‍ ഇനി തമിഴില്‍; കെ.ആര്‍.ജി. സ്റ്റുഡിയോസുമായി പുതിയ സിനിമ പ്രഖ്യാപിച്ചു; ‘മനോഹരമായ യാത്രയുടെ തുടക്കം’

മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായികയായി മാറിയ അഞ്ജലി മേനോന്‍ ഇനി തമിഴിലേക്ക്. കെ.ആര്‍.ജി. സ്റ്റുഡിയോസിന്റെ ബാനറില്‍ തമിഴില്‍ തന്റെ കന്നിച്ചിത്രം ഒരുക്കുന്ന കാര്യം അഞ്ജലി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു.

മനോഹരമായൊരു സിനിമ ഒരുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുവെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും കൂടെവേണമെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. കെ.ആര്‍.ജി. സ്റ്റുഡിയോസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമായിരിക്കും ഇത്. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

സോണിലിവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത വണ്ടര്‍വുമന്‍ ആണ് അഞ്ജലിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഞ്ജലി തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ പാര്‍വ്വതി, പത്മപ്രിയ, നദിയ മൊയ്തു, നിത്യന്‍ മേനോന്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരള കഫെ എന്ന ആന്തോളജിയിലെ ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി മേനോന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡേയ്‌സ്, കൂടെ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അഞ്ജലി, അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും ഒരുക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top