പൂര വിവാദം, തൃശൂര്‍ പോലീസ് കമ്മിഷണറെ മാറ്റി; ആര്‍ ഇളങ്കോ പുതിയ കമ്മിഷണറാകും; അങ്കിത് അശോകന് പുതിയ നിയമനം നല്‍കിയില്ല

തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് തൃശൂര്‍ പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ മാറ്റി. ആര്‍ ഇളങ്കോയാണ് പുതിയ കമ്മിഷണര്‍. അങ്കിത് അശോകനെതിരെ നടപടിക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് വൈകിയത്. അങ്കിത് ആശോകന് പുതിയ നിയമനം നല്‍കിയിട്ടില്ല.
പൂര സമയത്ത് പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തിരുവമ്പാടി, പാറമേക്കാവ് ഭാരവാഹികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കൂടാതെ ഭാരവാഹികളും പോലീസും തമ്മില്‍ പലതവണ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതുമൂലം പൂര വെടിക്കെട്ട് വൈകുകയും ചെയ്തു. ചരിത്രത്തിലാദ്യമായി പകല്‍ വെളിച്ചത്തില്‍ രാവിലെ 7.15നാണ് വെടിക്കെട്ട് നടന്നത്.
ആനയ്ക്കുള്ള പട്ടയുമായെത്തിയവരെ ഭീഷണിപ്പെടുത്തുന്നതിന്റേയും കുടമാറ്റത്തിനുള്ള കുടയുമായെത്തിയവരെ അങ്കിത് അശോകന്റെ നേത്യത്വത്തില്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കെതിരെ മുഖ്യ പ്രചരണ വിഷയമാവുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here