ഇന്ത്യ അന്വേഷിക്കുന്ന കൊടും കുറ്റവാളി അൻമോൽ ബിഷ്‌ണോയി കാലിഫോർണിയയിൽ അറസ്റ്റിൽ; ഉടൻ കാനഡയ്ക്ക് കൈമാറാൻ അമേരിക്ക
ഇന്ത്യയിൽ ജയിലിൽ കഴിയുന്ന കൊടും കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന അൻമോൽ ബിഷ്‌ണോയിയെ അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നാണ് പിടികൂടിയത്. ഇന്ത്യയിൽ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ഇയാൾ.
Also Read: ഇന്ത്യയോട് കാനഡയുടെ പ്രതികാരമോ!! ജനപ്രിയ സ്റ്റുഡൻ്റ് വിസ സ്കീം നിർത്തി
അൻമോൽ ബിഷ്‌ണോയിയെ ചോദ്യം ചെയ്ത ശേഷം ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയ്ക്ക് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് കാനഡയിൽ വച്ച് നിജ്ജാർ വെടിയേറ്റ് മരിക്കുന്നത്. പിന്നിൽ ഇന്ത്യ ആണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിരുന്നു.
2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളിൽ പങ്കുള്ളയാളാണ് അൻമോൽ. കഴിഞ്ഞ വർഷമാണ് ഇയാൾ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടന്നത്. ഈ വർഷം ഒക്ടോബറിൽ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിലും അൻമോലിന് പങ്കുണ്ട്.
Also Read: ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ; ഇത്തരം നടപടി ചരിത്രത്തിലാദ്യം
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റജിസ്റ്റർ ചെയ്ത രണ്ട് കേസുകളും മറ്റ് 18 ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. അൻമോൽ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് അടുത്തിടെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here