പാറുളിന് പിന്നാലെ ചരിത്രമെഴുതി അന്നു റാണി; ഇന്ത്യക്ക് പതിനഞ്ചാം സ്വർണം
ഹാങ്‌ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അന്നു റാണി. ഇതിനുമുൻപ് 1958ൽ എലിസബത്ത് ദാവെൻപോർട്ട് നേടിയ വെള്ളി മെഡലായിരുന്നു ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം സ്വർണം കൂടിയാണിത്. ഗെയിംസിലെ ഇന്ത്യയുടെ പതിനഞ്ചാം സ്വർണനേട്ടം ആണിത്.
വനിതകളുടെ 5000 മീറ്റർ ഓട്ടത്തില്‍ സ്വര്‍ണം നേടി പാറുള്‍ ചരിത്രത്തിലിടം നേടിയതിന് പിന്നാലെയാണ് ഗെയിംസിൻ്റെ പത്താം ദിനത്തിൽ ഇന്ത്യ രണ്ടാം സ്വർണം സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു. ഇതിനുമുന്‍പ് രണ്ട് തവണ വെള്ളി മെഡല്‍ നേടിയതാണ് ഈ ഇനത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനം. 1998 ഏഷ്യന്‍ ഗെയിംസില്‍ സുനിത റാണിയും 2010ല്‍ മലയാളിതാരം പ്രീജ ശ്രീധരനും വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here