ജയിലിനു മുന്നില്‍ ആഹ്ലാദപ്രകടനം; രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കേസ്
തിരുവനന്തപുരം: പൂജപ്പുര ജയിലിനു മുന്നില്‍ ആഹ്ലാദപ്രകടനം നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലിനും എംഎല്‍എമാര്‍ക്കും എതിരെ കേസ്. അന്യായമായി സംഘംചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് തുടങ്ങി കണ്ടാലറിയാവുന്ന അമ്പതിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ ഒന്‍പതു ദിവസം ജയിലില്‍ കഴിഞ്ഞ യൂത്ത് കോന്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ച് പുറത്തുവരുന്നത്. ജയില്‍ മോചിതനായ രാഹുലിന് വമ്പിച്ച സ്വീകരണമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ജയിലിനു പുറത്ത് പുഷ്പവൃഷ്ടിയും സ്വീകരണത്തിന്റെ ഭാഗമായി തുറന്ന വാഹനത്തില്‍ യാത്രയും നടത്തിയിരുന്നു. ജയിലില്‍ നിന്നിറങ്ങി രണ്ടാം ദിവസമാണ് രാഹുലിനെതിരെ വീണ്ടുമൊരു കേസ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here