ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും പീഡന പരാതി; പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന് ഒഡീസി നര്‍ത്തകി; ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് തൃണമൂല്‍ രംഗത്ത്
കൊൽക്കത്ത: രാജ്ഭവനില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന രാജ്ഭവന്‍ ജീവനക്കാരിയുടെ പരാതി പുകയുമ്പോള്‍ തന്നെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസിനെതിരെ മറ്റൊരു പീഡനപരാതി കൂടി. 2023 ജനുവരിയില്‍ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ആനന്ദബോസ് പീഡിപ്പിച്ചതായാണ് ഒഡീസി നര്‍ത്തകി പരാതിപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ടാണ് പരാതി നല്‍കിയത്. പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായി അഡീഷണൽ പോലീസ് കമ്മീഷണർ മുരളീധർ ശർമ്മ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്ത് നൃത്താവതരണത്തിന് പോകാനായി വ്യക്തിപര സഹായം ആവശ്യപ്പെട്ടാണ് നര്‍ത്തകി ഗവര്‍ണറെ സമീപിച്ചത്. സഹായം ഉറപ്പുനല്‍കിയ ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് ഇവരെ വിളിച്ചുവരുത്തി സ്റ്റാര്‍ ഹോട്ടലില്‍ റൂം ഒരുക്കി നല്‍കി. അതിനു ശേഷം ശേഷം ഹോട്ടല്‍ റൂമിലെത്തി ഗവര്‍ണര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
വീണ്ടും പീഡനപരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ രാജി വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി പീഡനങ്ങള്‍ നടത്തുന്ന ബോസിനെതിരെ പ്രസിഡന്റ് നടപടിയെടുക്കുമോ എന്നാണ് ടിഎംസി രാജ്യസഭാ എംപി സാഗരിക ഘോഷ് ‘എക്സി’ലെ പോസ്റ്റില്‍ ചോദിച്ചത്.
ഗവര്‍ണറെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി തൃണമൂല്‍ സൃഷ്ടിക്കുന്ന പരാതികളാണിത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഗവര്‍ണറുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പ്രതികരിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here