കൃഷിനഷ്ടം, കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നടുവില്‍ പാത്തൻപാറ സ്വദേശി ജോസാണ് (63) ഇന്ന് രാവിലെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷി നഷ്ടത്തിലായത്തിന്റെ വിഷമത്തിലായിരുന്നു ജോസ് എന്ന് ബന്ധുക്കള്‍ പറയുന്നു.
മൂന്നിടങ്ങളിലായി പാട്ടത്തിനെടുത്ത് വാഴക്കൃഷി ചെയ്യുകയായിരുന്നു ജോസ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വിലത്തകര്‍ച്ച കൊണ്ടും കാട്ടുപന്നിയുടെ ശല്യം കൊണ്ടും കൃഷിയില്‍ കാര്യമായ ലാഭമുണ്ടായില്ല. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് മാത്രമല്ല ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടാകുകയും ചെയ്തു.
സ്വാശ്രയസംഘത്തില്‍ രണ്ട് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. തിരിച്ചടവിന്റെ ദിവസമായ ഇന്ന് സ്വാശ്രയസംഘത്തില്‍ പോകുകയും പണമില്ലാത്തതിനാല്‍ മടങ്ങി വരാമെന്ന് പറഞ്ഞ് തിരികെ പോകുകയുമായിരുന്നു. ജോസിനെ കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ തോട്ടത്തിലുണ്ടെന്നും തന്നെ അന്വേഷിക്കാന്‍ ആരും വരണ്ടെന്നും പറഞ്ഞു. ജോസിനെ തേടിയെത്തിയ സുഹൃത്തുക്കള്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here