ഒരു കോടി തട്ടിയെടുത്തു; കുട്ടനെല്ലൂര്‍ ബാങ്കിനെതിരെ റിസോർട്ട് ഉടമ

തൃശൂർ: സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന പരാതിയുമായി റിസോര്‍ട്ട് ഉടമ. നാല് പേരുടെ വ്യാജ അഡ്രസിൽ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരു കോടി രൂപ തട്ടിയെന്നാണ് പാണാഞ്ചേരിയിലെ രായിരത്ത് റിസോർട്ടിൻ്റെ ഉടമ സുധാകരൻ രായിരത്തിന്‍റെ ആരോപണം. റിസോർട്ട് പണയപ്പെടുത്തിയത് 60 ലക്ഷം രൂപയ്ക്കാണ്. എന്നാൽ തൻ്റെ പേരിൽ ഒരു കോടി രൂപ അധികം വായ്പയെടുത്തതായും കോൺഗ്രസ് നേതാവ് അനിൽ അക്കരക്കൊപ്പം വാർത്താ സമ്മേളനത്തിൽ സുധാകരൻ ആരോപിച്ചു. കുട്ടനെല്ലൂര്‍ ബാങ്കിന്‍റെ വായ്പാതട്ടിപ്പിന്‍റെ മറ്റൊരു ഇരയാണ് സുധാകരനെന്ന് അനില്‍ അക്കര പറഞ്ഞു. എന്നാൽ ആരോപണം തള്ളി കുട്ടനെല്ലൂര്‍ സഹകരണ ബാങ്കും രംഗത്തെത്തി. വായ്പക്കാരെ സംഘടിപ്പ് വായ്പ നല്‍കുന്ന രീതി കുട്ടനെല്ലൂര്‍ ബാങ്കിനില്ലെന്നായിരുന്നു ബാങ്ക് പ്രസിഡന്‍റ് റിക്സന്‍റെ പ്രതികരണം.

സിഎസ്ബി ബാങ്കില്‍ 72 ലക്ഷം രൂപ ബാധ്യതയുള്ള
തൻ്റെ റിസോർട്ട് വാങ്ങാനെന്ന പേരിൽ മാള സ്വദേശി അനിൽ മേനോൻ സമീപിച്ചിരുന്നു. മൂന്നരക്കോടിക്ക് കരാർ ഉറപ്പിച്ചു. ബാധ്യത തീർത്ത് റിസോർട്ട് വാങ്ങുന്നതിനായി വായ്പ കുട്ടനെല്ലൂർ സഹകരണ ബാങ്കിലേക്ക് മാറ്റാൻ അനിൽ മേനോൻ ആവശ്യപ്പെട്ടു. അവിടെ നിന്നും 60 ലക്ഷം രൂപ ലോണെടുത്തു. തൻ്റെയും അനിലിൻ്റെയു അയാളുടെ ഭാര്യയുടേയും പേരിലാണ് വായ്പ ലഭിച്ചതെന്നും സുധാകരൻ പറഞ്ഞു.

പിന്നീട് കരാര്‍ കാലാവധി തീരും മുമ്പ് കുടികിട സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് ഒരു കോടി രൂപ അധികമായി വായ്പയെടുത്തതായി തന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഒരു കോടി എടുത്തത് നാല് വ്യാജ അഡ്രസുകളിലാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞെന്നും സുധാകരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഭവത്തിൽ പോലീസിനും സഹകരണ വകുപ്പിനും പരാതി നൽകി. സി.പി.എം ഭരിക്കുന്ന ബാങ്കായതിനാൽ പാർട്ടി ജില്ലാകമ്മിറ്റി ഓഫിസിലും പരാതി നൽകിയതായി സുധാകരൻ അറിയിച്ചു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഇരു കൂട്ടരെയും വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ബാങ്കിന്‍റെ ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരിക്കുകയാണ് സുധാകരന്‍.

എഴുപത്തിയഞ്ച് കൊല്ലം പഴക്കമുള്ള ജില്ലയിലെ തന്നെ വലിയ സഹകരണ സംഘങ്ങളിലൊന്നായ കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്തു, ഭൂമിയുടെ വിലയേക്കാൾ ഉയർന്ന തുകയ്ക്ക് വായ്പ , പ്ര​തി​മാ​സ നി​ക്ഷേ​പ പ​ദ്ധ​തി​യി​ല്‍ ക​മ്മീ​ഷ​ന്‍ കൈ​പ്പ​റ്റി, ന​റു​ക്കെ​ടു​പ്പി​ന്‍റെ പേ​രി​ല്‍ സി​റ്റി​ങ് ഫീ​സ് വാ​ങ്ങി തു​ട​ങ്ങി​യ നിരവധി ക്ര​മ​ക്കേ​ടു​ക​ൾ ബാങ്കിൽ നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യിരുന്നു. തുടര്‍ന്നാണ് ഭരണ സമിതി പിരിച്ചുവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top