ഏഴാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് അയല്‍ക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് പോലീസ് നിഗമനം
പാലക്കാട്: വാവനൂര്‍ കട്ടില്‍മാടത്ത് ഏഴാം ക്ലാസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലക്കല്‍ ദിലീപിന്റെയും പ്രീതിയുടെയും മകന്‍ സൂര്യ നാരായണനാണ് (12) ജീവനൊടുക്കിയത്. വീടിന്‍റെ മുകളിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. അയല്‍വാസികളുമായി ഉണ്ടായ തര്‍ക്കമാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വൈകിട്ട് നേരത്തെ കിടക്കാനായി മുറിയിലേക്ക് പോയതായിരുന്നു. പിന്നീട് അമ്മ അന്വേഷിച്ച് ചെന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചാത്തന്നൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സൂര്യ നാരായണന്‍. ഒരു സഹോദരനുമുണ്ട്.
അടുത്തിടെ ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ വീട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. അധ്യാപകരുടെ പീഡനം താങ്ങാനാകാതെ ജീവനൊടുക്കിയത് ആണെന്ന് കുട്ടിയുടെ അച്ഛന്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here