സിഎഎ വിരുദ്ധ പ്രക്ഷോഭം: അന്വേഷണഘട്ടത്തില്‍ ഒരു കേസ് മാത്രമെന്ന് സര്‍ക്കാര്‍; മുഖ്യമന്ത്രി വാക്കു പാലിച്ചില്ലെന്ന് പ്രതിപക്ഷം
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതില്‍ ഒരു കേസ് മാത്രമാണ് അന്വേഷണഘട്ടത്തില്‍ ഉളളതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. പ്രതിഷേധത്തിന്റെ പേരില്‍ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 194 കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. 84 കേസില്‍ നിരാക്ഷേപപത്രം സര്‍ക്കാര്‍ നല്‍കി. 259 കേസുകള്‍ കോടതി മുമ്പാകെ തീര്‍പ്പാക്കി. 262 കേസുകള്‍ പൊതുഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പായതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സമരത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഇതില്‍ നടപടികള്‍ വൈകിയതിനെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനാണ് മന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി വാക്കു പാലിച്ചില്ലെന്ന് ആരോപണം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നും ഉന്നയിച്ചു. ഭൂരിഭാഗം കേസുകളും കോടതിയില്‍ പിഴയടച്ചാണ് തീര്‍പ്പാക്കിയത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ആര്‍ക്കൊപ്പമെന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here