സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌; ഉടന്‍ വിശദീകരണം നല്‍കണം

തിരുവനന്തപുരം: സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാര്‍ തീരുമാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌. കേസുകള്‍ പിന്‍വലിച്ചതില്‍ എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ഇന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കും.

മാര്‍ച്ച് 14നാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇതിന് ശേഷമാണോ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതെന്ന് കമ്മീഷന്‍ പരിശോധിക്കും.

സിഎഎ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഈ കേസുകള്‍ പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ അടക്കമുള്ളവർ നിരന്തരം ആവശ്യമുയർത്തിയിരുന്നു. 835 കേസുകളിൽ ഗുരുതരമല്ലാത്ത 629 സിഎഎവിരുദ്ധ പ്രതിഷേധ കേസുകൾ പിൻവലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

കേസ് പിൻവലിക്കാനുള്ള തീരുമാനത്തിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. പ്രത്യേക വിഭാഗത്തിന്റെ വോട്ട് ലക്ഷ്യം വെച്ചുള്ള നടപടിയാണെന്നും വർഗീയ ധ്രുവീകരണം ഉണ്ടാക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top