വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ കൂടുന്നു; ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിക്കാരുടെ പരാമര്‍ശങ്ങളില്‍ 74% വര്‍ദ്ധനയെന്ന് ഇന്ത്യാ ഹേറ്റ് ലാബ് റിപ്പോര്‍ട്ട്

ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തേക്കാള്‍ 74.4 ശതമാനം വര്‍ദ്ധനവ് 2024 ല്‍ ഉണ്ടായതായി വാഷിംഗ് ടണ്‍ ആസ്ഥാനമായ ഇന്ത്യ ഹേറ്റ് ലാബ് (India Hate Lab) റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹം നേതൃത്വം നല്‍കുന്ന ബിജെപിയും ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം വിരോധം പ്രചരിപ്പിച്ച് ഭുരിപക്ഷ ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ ശ്രമിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പ് കാലത്താണ് മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതെന്നും ഈ റിസര്‍ച്ച് സ്ഥാപനത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

മുസ്ലീങ്ങള്‍ നുഴഞ്ഞ് കയറ്റക്കാരാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ അവര്‍ക്ക് വീതിച്ചു നല്‍കുമെന്നൊക്കെയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. 2023 ല്‍ 668 വിദ്വേഷ പ്രസംഗങ്ങളാണ് ബിജെപി നേതാക്കള്‍ നടത്തിയത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെയുള്ള കാലത്താണ് വിദ്വേഷ പ്രസംഗങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസിലെത്തുന്നുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണുന്ന വേളയില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചര്‍ച്ചയാക്കും എന്നാണ് സൂചന. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചന നടപടികള്‍ ഒന്നുമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top