തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശേരിയിൽ; കേരളമൊട്ടാകെ പരിശോധന; ഡിജിപിയും പോലീസ് ഉന്നതരും സംഭവ സ്ഥലത്തേക്ക്

കൊച്ചി: കളമശേരി പ്രാർത്ഥനാ ഹാളിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകി പോലീസ് മേധാവി. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കുമാണ് ഡിജിപിയുടെ നിർദേശം. സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്താനും നിർദേശമുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, ലോ ആൻഡ് ഓഡർ എഡിജിപി എം.ആർ. അജിത്കുമാർ, ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാം എന്നിവർ ഉടൻ സംഭവ സ്ഥലത്തെത്തും.

ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അന്വേഷണത്തിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ പറ്റുകയുള്ളൂ. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തും. പോലീസുകാരോടും അധികൃതരോടും സംസാരിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രി രാജീവ് അറിയിച്ചു

ഇന്ന് രാവിലെ 9.40 ഓടെയാണ് ഉഗ്രശബ്ദത്തോടെ യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്ന ഹാളിൽ ഒന്നിലധികം തവണ സ്ഫോടനം നടന്നത്. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആറ് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുള്ളവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top