കൂട്ടബലാത്സംഗക്കേസ്, വാട്‌സ്ആപ്പ് ചാറ്റ് തെളിവായി സ്വീകരിച്ച് പ്രതിക്ക് മുൻ‌കൂർ ജാമ്യം

കൊച്ചി: വാട്‌സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് തെളിവായി സ്വീകരിച്ച് കൂട്ടബലാത്സംഗകേസ് പ്രതിക്ക് മുൻകൂർജാമ്യം അനുവദിച്ചു. സ്വമനസ്സാലെ ഹോട്ടലിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് പരാതിക്കാരി അയച്ച വാട്‌സ്ആപ്പ് സന്ദേശവും ലൈംഗീക ബന്ധത്തിനു താല്പര്യം പ്രകടിപ്പിച്ചതുമായ മെസ്സേജുകൾ ഹാജരാക്കിയാണ് പ്രതി മുൻകൂർജാമ്യം നേടിയത്.

പ്രതിയിൽ നിന്നും പരാതിക്കാരി 5000 രൂപ വാങ്ങിയതിന്റെയും തെളിവുകൾ ഹാജരാക്കി. രണ്ടാം പ്രതി ഉമേഷും മറ്റൊരാളും ചേർന്ന് തിരുവല്ലയിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയും മദ്യപാനത്തിനു ശേഷം പരാതിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. എന്നാൽ അത്തരമൊരു കുറ്റകൃത്യം നടന്നതിന് തെളിവില്ലെന്നായിരുന്നു പ്രതികളുടെ വാദം. പരാതിക്കാരിയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നു.

പ്രഥമ വിവര റിപ്പോർട്ടിനൊപ്പം വാട്‌സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടും മറ്റു രേഖകളും പരിശോധിച്ചാണ് മുൻകൂർജാമ്യം അനുവദിച്ചത്. എഫ്ഐആറെടുക്കാൻ 12 ദിവസം വേണ്ടിവന്നുവെന്നതും കോടതി ജാമ്യമനുവദിക്കാൻ കാരണമായി. കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top