അനില്‍ ആന്റണിയുടെ വിവരദോഷത്തിന് മറുപടിയില്ല; വിവാദങ്ങളെ ആരുടെയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുളള ശ്രമമാണ് നടക്കുന്നത്; ആന്റോ ആന്റണി

പത്തനംതിട്ട : ദല്ലാള്‍ നന്ദകുമാറുമായി താന്‍ ഗൂഡാലോചന നടത്തിയെന്ന അനില്‍ ആന്റണിയുടെ ആരോപണം വിവരദോഷമെന്ന് ആന്റോ ആന്റണി. ഇത്രയും വിവരദോഷം പറയുന്ന ഒരാള്‍ക്ക് മറുപടി പറയുന്നില്ല. വിവാദത്തില്‍പ്പെടുമ്പോള്‍ ആരുടെയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ നടത്തുന്നത്. ദല്ലാള്‍ നന്ദകുമാറിനെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ഇത്തരം തരംതാണ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമില്ല. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. തനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അവര്‍ക്ക് അന്വേഷിക്കാമെന്നും ആന്റോ പറഞ്ഞു.

സിബിഐ സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ നിയമനത്തിന് 25 ലക്ഷം രൂപ വാങ്ങിയെന്ന് കഴിഞ്ഞ ദിവസമാണ് വിവാദ ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചത്. നിയമനം നടന്നില്ല. എന്നാല്‍ പണം തിരിച്ചു നല്‍കാന്‍ അനില്‍ തയാറായില്ലെന്നും പി.ജെ.കുര്യന്‍, പി.ടി.തോമസ് എന്നിവര്‍ ഇടപെട്ടാണ് പണം തിരികെ നല്‍കിയതെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇക്കാര്യം കുര്യനും സ്ഥിരീകരിച്ചതോടെയാണ് അന്റോ ആന്‍ണിയും നന്ദകുമാറും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് വിവാദത്തിന് പിന്നിലെന്ന് അനില്‍ ആന്റണി ആരോപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top