ആന്റണി വര്‍ഗീസ് നായകന്‍; വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ പുതിയ ചിത്രത്തിന് തുടക്കം
RDX എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ആന്റണി വര്‍ഗീസ് നായകനാകുന്ന അടുത്ത ചിത്രവുമായി വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്. സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കഥ പറയുക. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ഏഴാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്.
ആന്റണി വര്‍ഗീസിനു പുറമെ, പുതുമുഖം പ്രതിഭ ജയ കുറുപ്പ്, ബാലതാരങ്ങളായ അഭാ എം. റാഫേല്‍, ഫസിയ മറിയം ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം. തീരപ്രദേശത്തിന്റെ സംസ്‌കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം നിര്‍വ്വഹിക്കുന്നത് സാം സി. എസ്. രാമേശ്വരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നിലവില്‍ കൊല്ലം ജില്ലയിലെ വര്‍ക്കലക്കടുത്തുള്ള അഞ്ചുതെങ്ങ് തീരപ്രദേശത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here