ഒൻപതാം വിവാഹ വാർഷികം ആഘോഷമാക്കി അനു സിത്താര

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന നടികളിൽനിന്നും വ്യത്യസ്തയാണ് അനു സിത്താര. വിവാഹത്തോടെയാണ് താരം സിനിമകളിൽ കൂടുതൽ സജീവമായത്. 2015 ലായിരുന്നു അനു സിത്താരയുടെയും ഫൊട്ടോഗ്രാഫറായ വിഷ്ണു പ്രസാദിന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവുമായി പ്രണയത്തിലായതെന്ന് അനു മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ഒൻപതാം വിവാഹ വാർഷികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അനു സിത്താര. ഭർത്താവ് വിഷ്ണു പ്രസാദിനൊപ്പമുള്ള വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോ നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ ലളിതമായിട്ടായിരുന്നു താരത്തിന്റെ വിവാഹ ആഘോഷം. ഗുഹയുടെ പശ്ചാത്തലത്തിൽ നിറയെ മെഴുകുതിരി വെട്ടത്തിൽ ഭർത്താവിനൊപ്പം സന്തോഷവതിയായി ഡിന്നർ കഴിക്കുന്ന അനുവിനെയാണ് വീഡിയോയിൽ കാണാനാകുക.

‘ഗുണ’ സിനിമയിലെ ‘കൺമണി അൻപോട്’ എന്ന ഗാനമായിരുന്നു വീഡിയോയിൽ കേൾക്കാൻ കഴിയുക. ഗാനത്തിലെ പശ്ചാത്തലത്തെ ഓർമിപ്പിക്കും വിധമായിരുന്നു ഡിന്നറിനായി സ്ഥലം ഒരുക്കിയത്. വയനാട്ടിലെ എടയ്ക്കൽ ഗുഹയ്ക്ക് സമീപത്തായുള്ള റിസോർട്ടിലായിരുന്നു അനുവിന്റെ വിവാഹ വാർഷികാഘോഷം.2013 ൽ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. അതിനുശേഷം സത്യന്‍ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ബാല്യകാലം അവതരിപ്പിച്ചു. അനാര്‍ക്കലി, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍, ഫുക്രി, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top