സൈറണിൽ ജയം രവിയുടെ ജോഡി അനുപമ പരമേശ്വരൻ
തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന സൈറൺ. ചിത്രത്തിൽ അനുപമ പരമേശ്വരൻ ഉണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ്. ജയം രവിയുടെ നായികയായാണ് അനുപമ എത്തുന്നത്.
തമിഴിൽ ആരാധകർ ഏറെയുള്ള നടിയാണ് അനുപമ പരമേശ്വരൻ. 2015 ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിലൂടെയാണ് അനുപമ സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ നായികയായി. നിലവിൽ മലയാളത്തിനേക്കാൾ ഇതര ഭാഷാ ചിത്രങ്ങളിലാണ് അനുപമ കേന്ദ്രീകരിച്ചിരിക്കുന്നത്. തമിഴിനു പുറമേ തെലുങ്ക്, കന്നട സിനിമകളിലും അനുപമ അഭിനയിച്ചിട്ടുണ്ട്.
ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമയായാണ് സൈറൺ ഒരുങ്ങുന്നത്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദ മാസ്റ്റർ ആണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററിനും ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തില്‍ പോലീസ് ഓഫീസറായി കീര്‍ത്തി സുരേഷും വേഷമിടുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here