ശ്രീലങ്കയില്‍ ഇടതുതരംഗം; ദിസനായകെയുടെ എന്‍പിപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം
ശ്രീലങ്കന്‍ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് ഉജ്വല ജയം. 225 അംഗ പാര്‍ലമെന്റില്‍ 137 സീറ്റുകളാണ് ദിസനായകെയുടെ എന്‍പിപി നേടിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ (എസ്ജെബി) 62 ശതമാനം വോട്ട് നേടിയിട്ടുണ്ട്.
വോട്ട് എണ്ണല്‍ നടക്കുന്ന ഭൂരിപക്ഷം സീറ്റുകളിലും എൻപിപി തന്നെയാണ് മുന്നിൽ. സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ 35 സീറ്റാണ് നേടിയത്. , ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്നു സീറ്റുകളും തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിള്‍ അരസു കച്ഛി ആറു സീറ്റുകളും ശ്രീലങ്ക പൊതുജന പെരമുന രണ്ടു സീറ്റുകളും നേടി.
ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയില്‍ അധികാരമാറ്റത്തിലേക്ക് നയിച്ചത്. ജനകീയ സമരത്തിന്റെ പശ്ചാത്തലത്തില്‍ 2024 സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ദിസനായകെ അധികാരത്തില്‍ എത്തിയത്. .
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 2024 സെപ്റ്റംബര്‍ 24ന് ദിസനായകെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. അതിനുശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here