‘അംബാനി കുടുംബത്തിൽ സർക്കസാണ് നടക്കുന്നത്, അത് കല്യാണമല്ല’ തുറന്നടിച്ച് ആലിയ കശ്യപ്

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി സെലിബ്രിറ്റികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിവാഹത്തിനു മുൻപായുള്ള ആഘോഷങ്ങൾ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴിതാ, പ്രീ വെഡ്ഡിങ് ചടങ്ങുകളെ രൂക്ഷമായി വിമർശിക്കുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകളും ഇൻഫ്ലുവൻസറുമായ ആലിയ കശ്യപ്.

അംബാനി കുടുംബത്തിൽ നടക്കുന്നത് കല്യാണമല്ല. വെറും സർക്കസാണ്. ചില ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു. ഞാൻ അവരോട് ‘നോ’ പറഞ്ഞു. ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ കുറച്ചുകൂടി ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഇൻസ്റ്റ​ഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ ആലിയ തുറന്നടിച്ചു.

മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകനാണ് അനന്ത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് അനന്തും രാധികയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത്, ഹൽദി ചടങ്ങുകളിൽ ബോളിവുഡ് താരങ്ങളും ലോകപ്രശസ്ത താരങ്ങളും പങ്കെടുത്തിരുന്നു. ‘സംഗീത് ’ ചടങ്ങിൽ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ സംഗീത നിശയും അരങ്ങേറി.

ജൂലൈ 12നാണ് അനന്തും രാധിക മെർച്ചെന്റും തമ്മിലുള്ള വിവാഹം. ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുക. ജൂലൈ 12 ന് നടക്കുന്ന ചടങ്ങുകൾ ‘ശുഭ് വിവാഹ്’ എന്നാണ് അറിയപ്പെടുന്നത്. ജൂലൈ 13-ാം തീയതിയിലെ ചടങ്ങുകൾ ‘ശുഭ് ആശിർവാദ്’ എന്നാണ് അറിയപ്പെടുന്നത്. ജൂലൈ 14നാണ് റിസപ്ഷൻ. ഈ ദിവസത്തെ ചടങ്ങുകൾ ‘മംഗൾ ഉത്സവ്’ എന്ന പേരിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top