കോഹ്‌ലിയും അനുഷ്കയും ആത്മീയപാതയിലോ? ജയ് ശ്രീറാം പാടി താരപത്നി
ലണ്ടനിലെ യൂണിയൻ ചാപ്പലിൽ നടന്ന കൃഷ്ണ ദാസിന്റെ കീർത്തൻ പരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും. പരിപാടിയിൽനിന്നുള്ള ചിത്രങ്ങൾ അനുഷ്ക തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു. പരിപാടിയിൽനിന്നുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പരിപാടിയിൽ പങ്കെടുത്ത അനുഷ്ക ആത്മീയതയുടെ നിറവിൽ അലിഞ്ഞുചേർന്ന് ‘ജയ് ശ്രീറാം’ പാടുന്നത് വീഡിയോയിൽ കാണാം. അനുഷ്കയ്ക്ക് തൊട്ടടുത്ത് കണ്ണുകളടച്ച് ധ്യാനനിരതനായി ഇരിക്കുന്ന കോഹ്‌ലിയെയും കാണാനാകും. കഴിഞ്ഞ വർഷവും ലണ്ടനിൽ നടന്ന കൃഷ്ണദാസിന്റെ പരിപാടിയിൽ കോഹ്‌ലിയും അനുഷ്കയും പങ്കെടുത്തിരുന്നു.
ജെഫ്രി കഗൽ എന്ന് പേരുള്ള കൃഷ്ണ ദാസ് 1960 കളിലാണ് ഇന്ത്യയിൽ എത്തുന്നത്. പിന്നീട് നീം കരോളി ബാബയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു. നീം കരോളി ബാബയുടെ ഭക്തരാണ് കോഹ്‌ലിയും അനുഷ്കയും. നിലവിൽ അനുഷ്ക മക്കളായ വാമികയ്ക്കും അകായ്ക്കും ഒപ്പം ലണ്ടനിലാണ് താമസം. ഇന്ത്യ ടി 20 ലോകകപ്പ് നേടിയതിനുപിന്നാലെയാണ് കോഹ്‌ലിയും ലണ്ടനിലേക്ക് പറന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here