ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് അനുഷ്‌ക ശര്‍മ്മ; വിരാട് തന്റെ വീടെന്ന് താരം

വിരാട് കോഹ്ലി കളത്തിലിറങ്ങുമ്പോഴൊക്കെ ഗ്യാലറിയില്‍ ചിയര്‍ ലീഡര്‍ കണക്കെ ആഘോഷിക്കുന്ന ആളാണ് നടിയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയുമായ അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് നേടിയ സന്തോഷം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിലൂടെയാണ് അനുഷ്‌ക പങ്കുവയ്ക്കുന്നത്. ടീം ഇന്ത്യയെ അഭിനന്ദിച്ച അനുഷ്‌ക, വിരാട് കോഹ്ലിയെ തന്റെ വീടെന്നാണ് വിശേഷിപ്പിച്ചത്.

“ഗ്രൗണ്ടില്‍ നമ്മുടെ ടീമിലെ കളിക്കാര്‍ കരയുമ്പോള്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നായിരുന്നു ടിവി കാണുമ്പോള്‍ നമ്മുടെ മകളുടെ ഏറ്റവും വലിയ ആശങ്ക. ഉണ്ടായിരുന്നു മോളെ, 1.5 ബില്ല്യണ്‍ ആളുകള്‍ അവരെ ആലിംഗനം ചെയ്തു. എത്ര അത്ഭുതകരമായ വിജയമാണ്. എന്തൊരു ഐതിഹാസിക നേട്ടമാണ്. ചാമ്പ്യന്മാര്‍ക്ക് അഭിനന്ദനങ്ങള്‍,” അനുഷ്‌ക കുറിച്ചു.

വിരാട് കോഹ്ലിയെ അഭിനന്ദിച്ചുകൊണ്ട് മറ്റൊരു കുറിപ്പുകൂടി അനുഷ്‌ക എഴുതി. “ഞാന്‍ ഇയാളെ സ്‌നേഹിക്കുന്നു. നിങ്ങളെ എന്റെ വീടെന്ന് വിളിക്കാന്‍ കഴിയുന്നതില്‍ നന്ദിയുണ്ട്,” എന്ന് കുറിച്ച അനുഷ്‌ക വീട്ടില്‍ വന്നിട്ട് വിജയം ആഘോഷിക്കണം എന്നും പോസ്റ്റില്‍ കോഹ്ലിയോട് പറയുന്നു.

ടി20 ഫൈനലില്‍ ഇന്ത്യ ഏഴ് റണ്‍സിന്റെ വിജയമാണ് നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബുംറയും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top