വീട്ടുപ്രസവം പാടില്ലെന്ന് നിയമമുണ്ടോ…. പോലീസിനെ കാണിച്ച് ഭയപ്പെടുത്തരുതെന്ന് എപി സുന്നി വിഭാഗം

വീട്ടിൽ പ്രസവമെടുത്ത് മലപ്പുറത്ത് യുവതി മരിക്കുകയും സമാന ആശങ്കകൾ മറ്റ് പലയിടത്തും ഉണ്ടാകുകയും ചെയ്തിട്ടും വെല്ലുവിളിയുമായി ഒരുവിഭാഗം. ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോയെന്ന് ചോദ്യം ഉന്നയിച്ചാണ് എപി സുന്നി വിഭാഗം നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ രംഗത്തെത്തിയത്. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെ ആണ് വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് തങ്ങളുടെ പ്രസംഗം. പോലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തങ്ങൾ പറഞ്ഞു.

Also Read: വീട്ടിൽ പ്രസവമെടുത്ത് ഭാര്യയെ മരണത്തിലേക്ക് തള്ളിവിട്ട സിറാജുദീൻ യൂട്യൂബിൽ ‘മടവൂർ ഖലീഫ’ !! സിദ്ധവൈദ്യവും മന്ത്രവാദവും ബിസിനസ്

മലപ്പുറത്ത് വീട്ടിൽ നടന്ന അഞ്ചാം പ്രസവത്തിനിടെ അസ്മ എന്ന യുവതി ഗുരുതരാവസ്ഥയിൽ എത്തിയിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഭർത്താവ് തയ്യാറാതെ മരണം സംഭവിച്ചതോടെയാണ് വിഷയം സജീവ ചർച്ചയായത്. യൂട്യൂബിൽ മതം പ്രസംഗിക്കുകയും സിദ്ധചികിത്സകനെന്ന് അവകാശപ്പെടുകയും ചെയ്തിരുന്ന സിറാജ്ജുദ്ദീൻ, പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങൽ സ്വദേശി ഫാത്തിമ, ഇവരുടെ മകൻ എന്നിവർ ഈ കേസിൽ അറസ്റ്റിലായിരുന്നു.

Also Read: വീട്ടിലെ പ്രസവം ഭീഷണിയാകുന്നത് എന്ത് കൊണ്ട്; കഴിഞ്ഞ വര്‍ഷം മാത്രം 403 പ്രസവങ്ങള്‍, ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളിയായി സമാന്തര ചികിത്സ

ഇതിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പും പൊലീസും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് മറുപടിയായാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ച് ഇങ്ങനെ ചിലർ രംഗത്തെത്തുന്നത്. വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുജാഹിദ് വനിതാ വിഭാഗവും രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top