താര കുടുംബത്തിലെ ആഘോഷം കളറാക്കിയത് അപർണ ബാലമുരളി; പുതിയ സംരംഭം വലിയ ആഘോഷം

താര ദമ്പതിമാരായ ജയറാമിന്റെയും പാർവ്വതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ വിശേഷങ്ങളെ സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ കാണാനുള്ളൂ. രണ്ട് ആഘോഷങ്ങൾക്കും പ്രൗഢ വേദിയൊരുക്കിയത് ദേശീയ പുരസ്‌കാര ജേതാവായ അപർണ ബാലമുരളിയുടെ ഇവന്റ് പ്ലാനിങ് കമ്പനിയായ എലീസ്യൻ ഡ്രീംസ്കേപ്പ്സ് ആണ്. തുടക്കം തന്നെ ഗംഭീരമായതിന്റെ സന്തോഷത്തിലാണ് അപർണ. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ നേരത്തെ തന്നെ ഇവന്റ് മാനേജ്മെന്റ് തുടങ്ങുമായിരുന്നുവെന്ന് അപർണ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

”ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന സിനിമയുടെ ലൊക്കേഷനിൽവച്ചാണ് കണ്ണൻ വിവാഹ നിശ്ചയത്തിന്റെ കാര്യം പറയുന്നത്. ഇവന്റ് മാനേജ്മെന്റ് ചെയ്യുന്ന നല്ല ആരെങ്കിലുമുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. വളരെ യാദൃശ്ചികമായാണ് അത് ഞാൻ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ അലങ്കാരം മാത്രമേ ചെയ്തിട്ടുള്ളൂ. ആദ്യത്തെ ഇവന്റ് ആയതിനാൽ തന്നെ ഓരോന്നിലും ശ്രദ്ധ ഉണ്ടായിരുന്നു. അന്നേ ദിവസം അവരണിഞ്ഞ വസ്ത്രത്തിനനുസരിച്ചാണ് ഡെക്കറേഷൻ എല്ലാം ചെയ്തത്. വസ്ത്രങ്ങളും, ലൊക്കേഷനുമെല്ലാം ചക്കിയും കണ്ണനുമാണ് തീരുമാനിച്ചത്. അതാണ് നല്ലതും. അവരാഗ്രഹിക്കുന്നപോലെ ആ ദിവസം ഒരുക്കി കൊടുക്കണം, അല്ലാതെ ഞങ്ങളുടെ ഇഷ്ടത്തിന് അവരെ നിർത്തുകയല്ലലോ വേണ്ടത്. ഒരു ഇവന്റ്, പ്ലാൻ ചെയ്യുക എന്നതിലുപരി ഞങ്ങളെ ഏൽപ്പിക്കുന്ന ഓരോ ആഘോഷങ്ങളിലും വികാരവും സ്നേഹവും നെയ്തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്കോപ്പ്സ് ശ്രമിക്കുന്നത്. രണ്ട് ആഘോഷങ്ങളുടെയും ഹൈലൈറ്റ് ഡിജെ പാർട്ടിയായിരുന്നു

കണ്ണന്റെ വിവാഹ നിശ്ചയത്തിന്റെ ഇവന്റ് പ്ലാനിംഗ് നന്നായതുകൊണ്ടാണ് ചക്കിയുടെയും വിവാഹ നിശ്ചയം ഞങ്ങളെ ഏൽപ്പിച്ചത്. കൂർഗിൽവച്ച് വളരെ ലളിതമായാണ് ചക്കിയുടെയും വിനീതിന്റേയും വിവാഹ നിശ്ചയം നടന്നത്. ചെന്നൈയിൽ പ്രളയ സാഹചര്യമായതിനാൽ ചുരുക്കം പേരെ ചടങ്ങിൽ പങ്കെടുത്തുള്ളൂ. പാർട്ടിയുടെ ഫോട്ടോകൾ വൈകാതെ പുറത്ത് വരും. എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന പേരിന്റെ അർത്ഥം പ്രോമിസ് ലാൻഡ് എന്നാണെന്നും അപർണ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

അപർണയും സുഹൃത്തുക്കളായ അൽക്കയും മഹേഷ് രാജനും ചേർന്നാണ് കമ്പനിയ്ക്ക് നേതൃത്വം നൽകുന്നത്. ചെന്നൈയിൽ നടന്ന നടൻ കാളിദാസിന്റെയും മോഡലായ താരിണിയുടെയും വിവാഹ നിശ്ചയത്തിൽ, സംഗീത സംവിധായകന്‍ സുഷിൻ ശ്യാം ഒരുക്കിയ സംഗീത വിരുന്നില്‍ ഗാനം ആലപിച്ചതും അപർണയായിരുന്നു. ആസിഫ് അലി നായകനാവുന്ന കിഷ്‌കിന്ധ കാണ്ഡമാണ് റിലീസിനൊരുങ്ങുന്ന അപർണയുടെ പുതിയ ചിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top