ധനുഷിന് നന്ദിയെന്ന് അപര്‍ണ ബാലമുരളി; ‘ഇത് സ്വപ്‌ന സാക്ഷാത്കാരം’; ധനുഷ് പ്രചോദനമെന്നും താരം

രായന്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ്. നീണ്ട താരനിര അണിനിരക്കുന്ന രായനില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണ ബാലമുരളിയും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ തന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സംവിധായകന്‍ ധനുഷിന് നന്ദി പറയുകയാണ് അപര്‍ണ.

“രായന്റെ ഭാഗമാകാന്‍ എനിക്ക് അവസരം നല്‍കിയ ധനുഷ് സാറിനോട് എന്നെന്നും നന്ദി. താങ്കളുടെ ഒരു വലിയ ആരാധികയില്‍ നിന്നും സഹപ്രവര്‍ത്തകയിലേക്ക് എത്തി നില്‍ക്കുന്ന ഈ നിമിഷം എനിക്ക് സ്വപ്‌ന സാക്ഷാത്കാരമാണ്. നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണ്, സര്‍. എനിക്കീ സിനിമ വളരെ സ്‌പെഷ്യലാണ്. ധനുഷ് സാര്‍, സെല്‍വരാഘവന്‍ സര്‍, എസ്.ജെ. സൂര്യ സര്‍, എന്റെ പ്രിയപ്പെട്ട കണ്ണന്‍, സന്ദീപ് കൃഷ്ണന്‍ ദുഷാര വിജയന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്. എര്‍.ആര്‍. റഹ്‌മാന്‍ സംഗീതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഏറ്റവും വലിയ സന്തോഷം. അത് വിവരിക്കാന്‍ വാക്കുകളില്ല. നല്‍കിയ പിന്തുണക്ക് അണിയറപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ നന്ദി. നിങ്ങള്‍ക്കൊപ്പം ഏറെ സ്‌നേഹത്തോടെയാണ് ഞാന്‍ ജോലി ചെയ്തത്,” അപര്‍ണ കുറിച്ചു.

2017ല്‍ പുറത്തിറങ്ങിയ പാ പാണ്ഡി ആയിരുന്നു ധനുഷിന്റെ ആദ്യ സംവിധാന സംരംഭം. രാജ്കിരണും രേവതിയും മുഖ്യവേഷത്തിലെത്തിയ പാ പാണ്ഡി വലിയ വാണിജ്യ വിജയം നേടിയിരുന്നു. ആദ്യത്തേത് ഒരു ഫീല്‍ ഗുഡ് ചിത്രമായിരുന്നെങ്കില്‍ ഇക്കുറി അതിന് വിപരീതമായി വയലന്‍സ് നിറഞ്ഞ ചിത്രമായിരിക്കും ഇക്കുറി എന്നാണ് ഇതുവരെ പുറത്തിറങ്ങിയ രായന്റെ പോസ്റ്ററുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ചോരയില്‍ കുളിച്ചു നില്‍ക്കുന്ന ധനുഷിനെയാണ് കാണിച്ചത്. ധനുഷിന്റെ കഥാപാത്രം ഒരു അറവുകാരനാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top