പിഎഫ് ഓഫീസിലെ ആത്മഹത്യാശ്രമം; 69കാരൻ ആശുപത്രിയിൽ മരിച്ചു; കേസെടുത്ത് കൊച്ചി പൊലീസ്

കൊച്ചി: ഒന്‍പത് വര്‍ഷമായി വിരമിക്കല്‍ ആനുകൂല്യം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമൻ (69) ആണ് മരിച്ചത്. ഇന്നലെയാണ് പിഎഫ് ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്യാന്‍സര്‍ രോഗ ബാധിതന്‍ കൂടിയായിരുന്നു ശിവരാമന്‍. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അപ്പോളോ ടയേഴ്സില്‍ കരാര്‍ തൊഴിലാളിയായിരുന്നു ശിവരാമന്‍. സര്‍വീസില്‍ നിന്ന് വിരമിച്ചിട്ട്‌ ഒന്‍പത് വര്‍ഷമായി. 80,000 രൂപയാണ് സര്‍വീസ് ആനുകൂല്യമായി ശിവരാമന് ലഭിക്കേണ്ടിയിരുന്നത്. പല തവണ പിഎഫ് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. സങ്കേതിക പ്രശ്നങ്ങളാണ് തടസ്സമായി അധികൃതര്‍ പറഞ്ഞത്. ഇതിനിടെ ശിവരാമന്‍ ക്യാന്‍സര്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇതിന്‍റെ ചിലവിനും പണം ആവശ്യമായിരുന്നു. പ്രതീക്ഷകളെല്ലാം കൈവിട്ടെന്ന് തോന്നിയതോടെയാണ് ശിവരാമന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പിഎഫ് ഓഫീസിന്‍റെ ബാത്റൂമിനുള്ളില്‍ വിഷം കഴിച്ച് അവശനായി കിടക്കുകയായിരുന്നു ശിവരാമന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top