പ്രകാശ് ജാവദേക്കറെ കണ്ടത് ബന്ധുവിന്റെ വിവാഹം ക്ഷണിക്കാന്‍; തെറ്റായ സമയത്തെ സന്ദര്‍ശനത്തില്‍ സിപിഎം നേതാക്കളോട് ക്ഷമാപണം നടത്തി; വിശദീകരണവുമായി എസ്.രാജേന്ദ്രന്‍

ഇടുക്കി : ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ സന്ദര്‍ശിച്ചത് ബന്ധുവിന്റെ വിവാഹം ക്ഷണിക്കാനാണെന്ന് ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി എസ്.രാജേന്ദ്രന്‍. തെറ്റായ സമയത്താണ് കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള നേതാവാണെന്ന കാര്യം ശ്രദ്ധിച്ചില്ല. നേരത്തെ തന്നെ അദ്ദേഹവുമായി പരിചയമുണ്ട്. അതിനാലാണ് സന്ദര്‍ശനം നടത്തിയത്. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ചയായി. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത് വിഷമമുണ്ടാക്കി. സിപിഎം നേതാക്കള്‍ രാത്രി തന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് ക്ഷമാപണം നടത്തിയെന്നും രാജേന്ദ്രന്‍ പറഞ്ഞു.

സിപിഎം വിട്ട് ബിജെപിയില്‍ പോകുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല. ബിജെപിയിലേക്ക് ഇല്ല എന്നത് പ്രകാശ് ജാവദേക്കറോടും പറഞ്ഞിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. മെമ്പര്‍ഷിപ്പ് പുതുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. താന്‍ ഉന്നയിച്ച പരാതികളില്‍ നടപടി കാത്തിരിക്കുകയാണെന്നും രജേന്ദ്രന്‍ വ്യക്തമാക്കി.

ഇന്നലെയാണ് എസ് രാജേന്ദ്രന്‍ ദില്ലിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ബിജെപിയിലെ പ്രധാന നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി രാജേന്ദ്രന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top