എപിപിയുടെ ആത്മഹത്യ ഐപിഎസ് ഓഫീസര്‍ അന്വേഷിക്കണം; അല്ലെങ്കില്‍ സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണം; ഹൈക്കോടതിക്ക് ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍റെ നിവേദനം

കൊച്ചി: അസി. പബ്ലിക് പ്രോസിക്യൂട്ടറും മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജി കെ.എന്‍.അജിത്‌ കുമാറിന്‍റെ ഭാര്യയുമായ എസ്.അനീഷ്യയുടെ മരണത്തിന്റെ അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍. ഹൈക്കോടതിക്ക് നല്‍കിയ നിവേദനത്തിലാണ് അസോസിയേഷന്‍ ഈ ആവശ്യം ഉന്നയിച്ചത്.

അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷനുള്ള കടുത്ത അതൃപ്തിയാണ് നിവേദനത്തിലൂടെ മറ നീക്കുന്നത്.

എപിപിയുടെ മരണത്തില്‍ ഒരു മാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമില്ല. ഈ കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളവരെ സസ്പെന്‍ഡ് ചെയ്യുകയല്ലാതെ മറ്റ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. പ്രതിസ്ഥാനത്തുള്ളവര്‍ക്ക് ലോക്കല്‍ പോലീസുമായി ബന്ധമുണ്ട്. അതുകൊണ്ടാകും അറസ്റ്റ് പോലീസ് ഒഴിവാക്കുന്നത്.

അനീഷ്യയുടെ മരണം ഐപിഎസ് ഓഫീസര്‍ അന്വേഷിക്കണം. അതല്ലെങ്കില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം-ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍റെ നിവേദനത്തില്‍ പറയുന്നു.

കഴിഞ്ഞ മാസം 21നാണ് അനീഷ്യയെ വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും പുറത്തെത്തിയപ്പോഴാണ് മരണം വിവാദമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top