കേജ്‌രിവാളിൻ്റെ ഐഫോൺ വിവരങ്ങൾ നൽകില്ലെന്ന് ആപ്പിൾ; വിവരങ്ങൾ ചോർത്തി നൽകണമെന്ന ഇഡി ആവശ്യം തളളി ബഹുരാഷ്ട്ര കമ്പനി

ഡൽഹി : മദ്യനയ അഴിമതി കേസിൽ തീഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിൻ്റെ ഐഫോൺ അൺലോക്ക് ചെയ്ത് നൽകണമെന്ന ഇഡി ആവശ്യം തള്ളി ആപ്പിൾ. ഉടമയുടെ പാസ്സ്‌വേർഡ് ഉപയോഗിച്ച് മാത്രമേ മൊബൈലിലെ വിവരങ്ങൾ അക്സസ് ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി. ഫോണിലെ ഡാറ്റ ചോർത്തി നൽകില്ലെന്നും ആപ്പിൾ അറിയിച്ചു.

അരവിന്ദ് കേജ്‌രിവാളിനെതിരായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഫോൺ ആക്സസ് ചെയ്ത് നൽകാൻ അനൗപചാരികമായി ആപ്പിളിനോട് കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടത്. മാർച്ച് 21ന് അറസ്റ്റിൽ ആകുന്നതിന് തൊട്ടുമുമ്പ് കേജ്‌രിവാൾ തൻറെ ഐഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതിൻറെ പാസ്സ്‌വേർഡ് അടക്കം ഇഡി ആവശ്യപ്പെട്ടെങ്കിലും നൽകാൻ കേജ്‌രിവാൾ തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് ഫോൺ നിർമ്മാതാക്കളെ ഇഡി സമീപിച്ചത്.

നേരത്തെ അമേരിക്കൻ സർക്കാർ ആവശ്യപ്പെട്ടപ്പോഴും ഉടമയറിയാതെ ഐഫോണിലെ വിവരങ്ങൾ നൽകാനാവില്ല എന്ന നിലപാടാണ് ആപ്പിൾ സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top