ആപ്പിൾ സ്ഥാപകൻ്റെ ഭാര്യ മതം മാറി ഹിന്ദുവായി; ലോറിൻ ജോബ്സ് ഇനിമുതൽ കമല; കുംഭമേളയിലെ പുണ്യസ്നാനത്തിലും പങ്കെടുത്തു

ആപ്പിൾ സ്ഥാപകരിൽ ഒരാളായ സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഹിന്ദുമതം സ്വീകരിച്ചു. പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളക്ക് പങ്കെടുക്കാന്‍ എത്തിയതിന് ഇടയിലായിരുന്നു മതം മാറ്റം. മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ലോറിൻ കാശി വിശ്വാഥ ക്ഷേത്രം സന്ദർശിച്ച ശേഷമാണ് പ്രയാഗ് രാജിലെത്തി പുണ്യസ്നാനത്തിൽ പങ്കെടുത്തത്. കാശിയിൽ വച്ചാണ് ലോറിൻ ഹിന്ദുമതം സ്വീകരിച്ചത്. നിരഞ്ജിനി അഖാഡയിലെ സ്വാമി കൈലാസാനന്ദ് ഗിരിയുടെ നിർദേശപ്രകാരം കമല എന്ന ഹിന്ദു നാമവും സ്വീകരിച്ചു. അദ്ദേഹത്തിന് ഒപ്പമായിരുന്നു ക്ഷേത്ര ദർശനം.

പിങ്ക് നിറത്തിലുള്ള സ്യൂട്ടും തലയിൽ വെളുത്ത ദുപ്പട്ടയും ധരിച്ചെത്തിയ ലോറീൻ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ശ്രീകോവിലിന് പുറത്തുനിന്ന് പ്രാർത്ഥനകൾ നടത്തി. ക്ഷേത്രത്തിൻ്റെ പാരമ്പര്യവും ആചാരമനുസരിച്ച് ഒരു ഹിന്ദുവിനല്ലാതെ മറ്റാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനോ ശിവലിംഗത്തിൽ തൊടാനോ കഴിയില്ല. അതിനാലാണ് ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാർത്ഥിച്ചതെന്നും സ്വാമി കൈലാസാനന്ദ് വിശദീകരിച്ചു.


മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ലോറിൻ നാളെ വരെ ഉത്തർപ്രദേശിൽ തുടരും. ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അവർ വളരെ വേഗം മടങ്ങേണ്ടി വരുന്നത്. കുംഭമേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന മകരസംക്രാന്തിയിലെ വിശുദ്ധ സ്നാനത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും സ്വാമി കൈലാസാനന്ദ് ഗിരി അറിയിച്ചു.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top