ഗുജറാത്തിലെ ചിപ്പ് നിർമ്മാണ പ്ലാന്റ് ഉപേക്ഷിച്ച് ആപ്പിള്‍ വിതരണക്കാർ; പദ്ധതിക്ക് വേഗതയില്ലെന്ന് ഫോക്‌സ്‌കോൺ

ഗുജറാത്തില്‍ ചിപ്പ് നിർമ്മാണ പ്ലാന്റ് ആരംഭിക്കാനുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങി ആപ്പിള്‍ വിതരണക്കാരായ ഫോക്‌സ്‌കോൺ. ഇന്ത്യൻ ഖനന കമ്പനിയായ വേദാന്തയുമായി 19.5 (12.35 കോടി രൂപ) ബില്യൺ ഡോളറിന്റെ കരാറാണ് പിന്‍വലിച്ചത്. പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷം തികയുന്നതിന് മുന്‍പേ പദ്ധതി പിന്‍വലിച്ചത് രാജ്യത്തിന്റെ സാങ്കേതിക വ്യവസായ രംഗത്തിന് വലിയ തിരിച്ചടിയാണ്.

ആവശ്യമായ വേഗത്തിൽ പദ്ധതി മുന്നോട്ടു നീങ്ങുന്നില്ലെന്ന കാരണത്താലാണ് പിന്‍മാറ്റമെന്ന് തായ്വാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്‌സ്‌കോൺ വ്യക്തമാക്കി. ഇക്കാര്യം വേദാന്തയും അംഗീകരിച്ച പശ്ചാത്തലത്തിലാണ് പരസ്പര ധാരണയോടെയുള്ള പിന്മാറ്റം. പദ്ധതിയുടെ നടത്തിപ്പിലുണ്ടായ വെല്ലുവിളികളും പ്രോജക്റ്റുമായി ബന്ധമില്ലാത്ത മറ്റ് പ്രശ്നങ്ങളുമാണ് പദ്ധതിയുപേക്ഷിക്കുന്നതെന്ന് ഫോക്‌സ്‌കോൺ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഫോക്‌സ്‌കോണിന്റെ തീരുമാനം ഇന്ത്യയുടെ സെമികണ്ടക്ടർ ഫാബ്രിക്കേഷന്‍ മേഖലയെ സ്വാധീനിക്കില്ലെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top