പ്രിയ വര്‍ഗീസിന്‍റെ നിയമനം ചട്ടവിരുദ്ധമല്ല; സത്യവാങ്മൂലം നല്‍കി കണ്ണൂര്‍ സര്‍വകലാശാല

ഡല്‍ഹി: പ്രിയ വര്‍ഗീസിന്‍റെ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം തന്നെയെന്ന് കണ്ണൂര്‍ സര്‍വകലാശാല. യുജിസി സമർപ്പിച്ച ഹര്‍ജിയിലാണ് സര്‍വകലാശാല സുപ്രീംകോടതിയില്‍ എതിർ സത്യവാങ്മൂലം നല്‍കിയത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്. പ്രിയാ വർഗീസ് സ്റ്റുഡന്റ് ഡീനായി പ്രവർത്തിച്ച കാലയളവ് യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും എഫ്.ഡി.പി (ഫാക്കല്‍റ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം) പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയമായി കണക്കാക്കാമെന്നും സര്‍വകലാശാല സുപ്രീംകോടതിയില്‍ അറിയിച്ചു.
2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്നായിരുന്നു യുജിസി വാദം. എന്നാല്‍ പ്രിയ വര്‍ഗീസിന്‍റെ നിയമനം ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആണ് യുജിസിയും പരാതിക്കാരനായ ഡോ. ജോസഫ് സ്കറിയയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here