‘റോജ’യ്ക്ക് ശേഷം സിനിമ വിടാന്‍ തീരുമാനിച്ചിരുന്നെന്ന് എ.ആര്‍. റഹ്‌മാന്‍; ‘ഞാന്‍ ഈ മാറ്റത്തിന്റെ ഭാഗമാകുമെന്ന് ഒരിക്കലും കരുതിയില്ല’
എ.ആര്‍. റഹ്‌മാന് ആമുഖങ്ങളുടെ ആവശ്യമില്ല. സംഗീതം കൊണ്ട് മാജിക് തീര്‍ക്കുന്ന മാന്ത്രികന്‍ എന്ന് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാലും കൂടിപ്പോകില്ല. 1992ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം റോജ, റഹ്‌മാന്റെ ജീവിതം മാത്രമല്ല, ഇന്ത്യന്‍ സിനിമ സംഗീതത്തിന്റെ തന്നെ ഭാവിയാണ് മാറ്റിയത്. എന്നാല്‍ റോജയ്ക്ക് ശേഷം സിനിമ മേഖല ഉപേക്ഷിക്കാനായിരുന്നു തന്റെ തീരുമാനമെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം റഹ്‌മാന്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യന്‍ സിനിമ സംഗീതത്തിലെ വിപ്ലവമായിരുന്നു റോജയിലെ പാട്ടുകള്‍ എന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് റഹ്‌മാന്‍ പറഞ്ഞു. റോജയ്ക്ക് വേണ്ടി സംഗീതം ചെയ്യുമ്പോള്‍ അത് തന്റെ അവസാന ചിത്രമായിരിക്കും എന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ തന്റെ ഉള്ളിലെ ഏറ്റവും നല്ല സംഗീതം നല്‍കി സിനിമാ മേഖലയില്‍ നിന്നും പുറത്തുകടക്കണം എന്നാണ് ആഗ്രഹിച്ചതെന്നും റഹ്‌മാന്‍ പറഞ്ഞു.
“എനിക്ക് ആകെ അറിയാമായിരുന്നത് അതെന്റെ അവസാന സിനിമയാണ് എന്നതു മാത്രമായിരുന്നു. ആ സിനിമയ്ക്കായി എന്റെ പരമാവധി കൊടുത്ത് പുറത്തു പോകുക എന്നായിരുന്നു കരുതിയിരുന്നത്. അക്കാലത്തെ സിനിമ മേഖല മറ്റൊന്നായിരുന്നു. ഓള്‍ഡ് സ്‌കൂള്‍ രീതി. പരസ്യ മേഖല കുറച്ചുകൂടി പുതുമ നിറഞ്ഞതായിരുന്നു, കൂള്‍ ആയിരുന്നു. 1982 മുതല്‍ ഞാന്‍ പരസ്യങ്ങള്‍ ചെയ്യുന്നുമുണ്ട്. പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറി. ഞാന്‍ ഈ മാറ്റത്തിന്റെ ഭാഗമാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ല.”
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here