ആറന്മുള പള്ളിയോടങ്ങൾ മറിഞ്ഞു

ആറന്മുള: ആറന്മുള ഉത്രട്ടാതി വള്ളംകളിക്കിടയിൽ പള്ളിയോടങ്ങൾ മറിഞ്ഞ് അപകടം. വന്മഴി, മാലക്കര, മുതുവഴി എന്നീ മൂന്ന് പള്ളിയോടങ്ങളാണ് മറിഞ്ഞത്. വെള്ളത്തിൽ വീണ തുഴക്കാരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.


പരപ്പുഴക്കടവിൽ നിന്നാണ് മത്സരം ആരംഭിച്ചത്. രണ്ടു ബാച്ചുകളിലായി 48 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ഇന്നലെ മുതൽ പ്രദേശത്ത് മഴ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top