കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച പ്രതി കുറ്റക്കാരന്‍ എന്ന് കോടതി; നാളെ ശിക്ഷ

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിനുള്ളില്‍ ബലാത്സംഗ ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. കായംകുളം സ്വദേശിയായ നൗഫലിനെയാണ് കുറ്റക്കാരനെന്നാണ് പത്തനംതിട്ട പ്രിസിപ്പല്‍ കോടതി കണ്ടെത്തിയത്. നാളെ തന്നെ കേസില്‍ ശിക്ഷാവിധിയുണ്ടാകും.
2020 സെപ്റ്റംബര്‍ അഞ്ചിനാണ് ആറന്‍മുളയില്‍ വച്ച് യുവതി പീഡനത്തിന് ഇരയായത്. പന്തളത്തെ കോവിഡ് സെന്ററില്‍ നിന്നും അടൂരിലേക്ക് മാറ്റുന്നതിനായി കൊണ്ടുപോകുന്നതിനിടെ ആയിരുന്നു പീഡനം. യാത്രാ റൂട്ട് മാറ്റി ആറന്‍മുളയിലെ ആളൊഴിഞ്ഞ ഗ്രൗണ്ടില്‍ എത്തിച്ചാണ് യുവതിയെ പീഡിപ്പിച്ചത്.
കോവിഡ് മൂലം അവശയായിരുന്ന പെണ്‍കുട്ടി ലൈംഗികമായ പീഡനം കൂടിയായതോടെ ഗുരുതരാവസ്ഥയിലായിരുന്നു. കേസിന് ആവശ്യമായ തെളിവുകള്‍ മൊബൈല്‍ ഫോണിലൂടെ ശേഖരിച്ചാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി വിഷത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. പിന്നീട് കോടതി മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്. ബലാത്സംഗം, പട്ടികജാതി പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here