13കാരിയെ കപ്യാര്‍ കടന്നുപിടിച്ചു; സംഭവം ളാക മാർത്തോമ പള്ളിയിൽ, വര്‍ഗീസ്‌ തോമസ്‌ റിമാന്‍ഡില്‍

പത്തനംതിട്ട: പള്ളിയില്‍ പ്രാർത്ഥിക്കാനെത്തിയ 13 വയസുകാരിയെ കയറിപ്പിടിച്ച കപ്യാര്‍ അറസ്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ച ആറന്മുളയിലെ ളാക മാര്‍ത്തോമ പള്ളിയില്‍ വെച്ചാണ് സംഭവം. വര്‍ഗീസ്‌ തോമസി(63)നെയാണ് ആറന്മുള പോലീസ് പിടികൂടിയത്. ലൈംഗീക പീഡനമടക്കമുള്ള വകുപ്പുകള്‍ചുമത്തി പോലീസ് കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

സ്കൂളിനോട് ചേര്‍ന്ന പള്ളിയില്‍ രാവിലെ പ്രാർത്ഥിക്കാനെത്തിയ എട്ടാം ക്ലാസുകാരിയെ കപ്യാര്‍ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി പള്ളിയില്‍ നിന്നും രക്ഷപ്പെട്ട് സ്കൂള്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി.

നടന്ന സംഭവങ്ങള്‍ പോലീസില്‍ നിന്ന് മറച്ചു വെക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. സ്കൂള്‍ പ്രഥമ അധ്യാപികയും പള്ളി വികാരിയും പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top