പൂരത്തിനിടെ ആനകള്‍ ഇടഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്; ആറാട്ടുപുഴ പൂരം ഉപചാര ചടങ്ങിനിടെയാണ് സംഭവം

ആറാട്ടുപുഴ: ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇടഞ്ഞ ആന മറ്റൊരു കൊമ്പനെ കുത്തിയപ്പോള്‍ ആനകള്‍ തമ്മിലും ഏറ്റുമുട്ടല്‍ നടന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കൂടുതല്‍ ആളുകള്‍ക്ക് പരുക്കേറ്റത്. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെയാണ് സംഭവം.
ദേവിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ ആന കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. പാപ്പാന്‍ ശ്രീകുമാറിനെ (53) കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പാപ്പാനാണ്.
ഇടഞ്ഞ ആനയാണ് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയെ കുത്തിയത്. ഇതോടെ രണ്ട് ആനകളും കൊമ്പുകോര്‍ത്തു. ആനകളെ പിന്നീട് എലിഫന്റ് സ്‌ക്വാഡ് തളച്ചു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here