അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ഇഡി; നടപടി ഔദ്യോഗിക വസതിയിൽ എത്തി ഒരു മണിക്കൂർ ചോദ്യം ചെയ്ത ശേഷം; ഡൽഹിയിൽ നിരോധനാജ്ഞ

ഡൽഹി : അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ്. മദ്യനയ അഴിമതി കേസിലാണ് ഡൽഹി മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയണമെന്ന കേജ്‌രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി തീരുമാനം എടുക്കാതെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഇഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. സ്വതന്ത്ര ഇൻഡ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്.

അറസ്റ്റിന് പിന്നാലെ ഡൽഹിയിലുടനീളം പ്രതിഷേധം വ്യാപിക്കുകയാണ്. കേജ്‌രിവാളിൻ്റെ വസതിക്ക് പുറത്ത് പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ദില്ലി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷമാകും ഇഡി സംഘം കേജ്‌രിവാളിനെ പുറത്തേക്ക് കൊണ്ടുപോവുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇഡി നടപിക്കെതിരെ എഎപി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രാത്രി തന്നെ അടിയന്തരവാദം കേൾക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആം ആദ്മി പാര്‍ട്ടി വിമർശിച്ചു. അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും കേജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നും എഎപി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top