അര്‍ജുനായി നദിയിലിറങ്ങി പരിശോധന തുടങ്ങി; മത്സ്യതൊഴിലാളികളും സംഘത്തില്‍

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി ഗംഗാവലി നദിയില്‍ ഇറങ്ങിയുള്ള പരിശോധന തുടങ്ങി. നദിയില്‍ രൂപപ്പെട്ട മണ്‍തിട്ടയില്‍ നിന്നാണ് സംഘം തിരച്ചില്‍ തുടങ്ങിയത്. നാവിക സേനയുടെ രണ്ട് ഡൈവര്‍മാര്‍ നദിയില്‍ ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട്. റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച നാലാമത്തെ സ്‌പോട്ട് കേന്ദ്രീകരിച്ചാണ് തിരച്ചില്‍. കാലാവസ്ഥ അനുകൂലമായതോടെയാണ് സംഘം നദിയില്‍ ഇറങ്ങി പരിശോധന തുടങ്ങിയത്.

മത്സ്യതൊഴിലാളികളായ മുങ്ങല്‍വിദഗ്ധരും സംഘത്തിനൊപ്പമുണ്ട്. കുന്ദാപുരയില്‍ നിന്നുള്ള മത്സ്യതൊഴിലാളി സംഘമാണ് ഷിരൂരിലെത്തിയിരിക്കുന്നത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സംഘമാണിത്. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ഇറങ്ങാനുള്ള പരിചയസമ്പത്തും ഇവര്‍ക്കുണ്ട്.

നദിയില്‍ ശക്തമായ അടിയൊഴുക്ക് തുടരുകയാണ്. ഇതില്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമാകും കൂടുതല്‍ ഡൈവര്‍മാര്‍ നദിയില്‍ ഇറങ്ങി പരിശോധന നടത്തുക. പോന്റൂണ്‍ സ്ഥാപിച്ച് മുങ്ങല്‍വിദഗ്ധരെ ഇറക്കാനുള്ള നീക്കവും പരിശോധിക്കുന്നുണ്ട്. ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും അതിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്ന കാര്യം പോലും ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top