‘മാലയും കമ്മലും അണ്ണൻ തരുമോ…’; യൂത്ത് കോൺഗ്രസ് മാർച്ചിനെത്തിയ അരിതാ ബാബുവിൻ്റെ സ്വർണം മോഷണം പോയി

നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയതായി പരാതി. ഇന്നലെ നടന്ന പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധ പരിപാടയിൽ പങ്കെടുത്തതിന് ശേഷമാണ് സംഭവം. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ആഭരണം സൂക്ഷിച്ചത്. ഒന്നരപവനോളം സ്വർണമാണ് കാണാതായത്. കന്റോൻന്മെന്റ് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അരിത.


മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പോലീസിലെ ക്രമിനല്‍ വല്‍ക്കരണം ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ പ്രതിഷേധം സംഘർഷഭരിതമായി. ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ ലാലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് പ്രസിഡൻ്റ് പികെ ഫിറോസ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.


കഴിഞ്ഞ വർഷം യൂത്ത് കോൺഗ്രസ് മാർച്ചിന് ശേഷം പ്രസ് ക്ലബിന് സമീപമുള്ള ചായക്കടയിൽ നിന്നും ഭക്ഷണം കഴിച്ച നേതാക്കളും പ്രവർത്തകരും പണം കൊടുക്കാതെ മുങ്ങി എന്ന് ആരോപണമുയർന്നിരുന്നു. ‘കാശ് അണ്ണൻ’ തരും എന്ന് പറഞ്ഞ് പ്രവർത്തകർ മുങ്ങുകയായിരുന്നു എന്നായിരുന്നു കടക്കാരൻ്റെ പരാതി. ഇത് സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കും വഴിവച്ചിരുന്നു. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വ്യാപക പരിഹാസമായിരുന്നു ഉയർത്തിയത്. ഈ വിഷയത്തിലും സോഷ്യൽ മീഡിയയിൽ പരിഹാസ രൂപേണേയുള്ള പോസ്റ്റുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ‘മാലയും മാലയും കമ്മലും അണ്ണൻ തരുമോ?’ എന്നാണ് പരിഹാസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top