അർജുൻ ആയങ്കിക്ക് അഞ്ചു വർഷം തടവ്; എട്ട് സിപിഎമ്മുകാർ സെൻട്രൽ ജയിലിലേക്ക്

ആർഎസ്എസ് നേതാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ അർജുൻ ആയങ്കിക്ക് തടവുശിക്ഷ. അഴീക്കോട് വെള്ളക്കൽ വധശ്രമകേസിൽ അർജുനടക്കം എട്ട് സിപിഎം പ്രവർത്തകർക്കാണ് ശിക്ഷ വിധിച്ചത്.

കൊല്ലാനെന്ന ഉദ്ദേശത്തിൽ വടിവാളുകൊണ്ടും ഇരുമ്പുവടികൊണ്ടും ആക്രമിച്ചെന്നാണ് കേസ്. 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സജിത്ത്, ജോബ് ജോൺസൺ, സുജിത്, ലെജിത്ത്, സുമിത്ത്, കെ.ശരത്, സി.സായൂജ് എന്നിവരെയാണ് ശിക്ഷിച്ചത്.

2017 നവംബർ 19ന് ആണ് കേസിന് ആസ്പദമായ സംഭവം. വെള്ളക്കൽ കലിക്കോട്ട് ഹൗസിൽ കെ.നിധിൻ, കെ.നിഖിൽ എന്നിവരെ ആക്രമിച്ച കേസിലാണ് ശിക്ഷ. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എൻ.എസ്.രഘുനാഥാണ് ശിക്ഷ വിധിച്ചത്.

2021ലെ രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ സംഘത്തിൻ്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിലാണ് അർജുൻ ആയങ്കിയുടെ പേര് ആദ്യമായി ഉയർന്ന് കേൾക്കുന്നത്. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ്.

ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കണ്ണൂരിൽ സിപിഎമ്മുമായി നടന്നിട്ടുള്ള രാഷ്ട്രീയ സംഘർഷങ്ങളിൽ പലതിലും ഇയാൾ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ഡിവൈഎഫ്ഐ പുറത്താക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top