അര്‍ജുനെ കണ്ടെത്താന്‍ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകള്‍ എത്തിക്കാന്‍ സൈന്യം; പ്രതീക്ഷ ഇനി നദിയിലെ തിരച്ചിലില്‍
കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയ്ക്ക് ഒപ്പം കാണാതായ അർജുന് വേണ്ടിയുളള തിരച്ചില്‍ നാളെ സൈന്യം ഊര്‍ജിതമാക്കും. കൂടുതൽ അത്യന്താധുനിക സംവിധാനങ്ങൾ നാളെ എത്തിക്കും എന്നാണ് സൈന്യം അറിയിച്ചത്. പുണെയിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് കൂടുതൽ റഡാറുകൾ എത്തിക്കുന്നത്. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളും ഉപയോഗിക്കും. കനത്ത മഴയാണ് തിരച്ചിലിന് പ്രതിബന്ധം സൃഷ്ടിക്കുന്നത്.
ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകള്‍ കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്നതാണ്. സോണാർ ഉപകരണങ്ങൾ കൊണ്ട് ഗംഗാവലി പുഴയിൽ ഇപ്പോൾ തെരച്ചിൽ നടത്താനാകില്ല. വലിയ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ പുഴയിലെ മൺകൂനയിലാകാം ട്രക്ക് ഉള്ളത് എന്ന നിഗമനത്തിലാണ് സൈന്യം.
റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. അതിനാല്‍ വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് തിരച്ചിൽ നീക്കുകയാണ്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല.
റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റിയേക്കും. രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതെയായിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here