അര്‍ജുനായുളള തിരച്ചിലിന് തടസ്സമായി മോശം കാലാവസ്ഥ; ഗംഗാവലി നദിയില്‍ കുത്തൊഴുക്ക്; ദൗത്യം നീളം

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള രക്ഷാദൗത്യം നീളും. പ്രദേശത്തെ മോശം കാലാവസ്ഥ മൂലം ഇന്നത്തെ ദൗത്യം ഏറെക്കുറേ അവസാനിപ്പിച്ചു. ട്രക്കുണ്ടെന്ന് കണ്ടെത്തിയ ഗംഗാവലി നദിയില്‍ ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഷിരൂരിലെ മലയോര മേഖലകളിലടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദിയില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് സൂചന. ഇതോടെയാണ് ഇന്ന് നദിയില്‍ ഇറങ്ങി പരിശോധന നടത്താന്‍ കഴിയില്ലെന്ന് ദൗത്യ സംഘം അറിയിച്ചത്. ട്രക്ക് ഉണ്ടെന്ന് കണ്ടെത്തിയ സ്ഥലത്ത് നാവിക സേനയുടെ സംഘം പലവട്ടം ബോട്ടിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ബോട്ട് നിര്‍ത്താന്‍ പോലും കഴിയാത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്.

ട്രക്കിന്റെ സ്ഥാനം കണ്ടെത്തുന്നതിന് ഐബോഡ് പരിശോധന നദിയില്‍ നടക്കുകയാണ്. നദിയോട് ചേര്‍ന്ന് ഡ്രോണ്‍ പറത്തിയാണ് പരിശോധന നടത്തുന്നത്. നദിയില്‍ ട്രക്കിന്റെ ക്യാബിന്‍ ഏത് ഭാഗത്തെന്ന് കണ്ടെത്താനാണ് ശ്രമം. എന്നാല്‍ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ദൗത്യം നീളുന്നത്്. ഇതിനിടെ അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിന്ന് 12 കിലോ മീറ്റര്‍ അകലെ നിന്നാണ് തടി കണ്ടെത്തിയിരിക്കുന്നത്. പിഎ 1 എന്ന് മാര്‍ക്ക് ചെയ്ത തടികളാണ് കണ്ടെത്തിയത്. ഇത് തന്റെ ട്രക്കിലുണ്ടായിരുന്ന തടിയാണെന്ന് ഉടമ സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ ദിവസം തന്നെ ഒഴുകിയെത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top