അര്‍ജുന്‍ ദൗത്യം എങ്ങനെ തുടരും; നിര്‍ണ്ണാക തീരുമാനം ഇന്നുണ്ടാകും

കര്‍ണാടകയില്‍ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിലില്‍ ഇന്ന് നിര്‍ണ്ണായകം. പുഴയിലെ അടിയൊഴുക്കും കാലാവസ്ഥയും പരിശോധിച്ച ശേഷമാകും ഗംഗാവലി നദിയില്‍ ഇന്ന് പരിശോധന നടത്തുക. കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയും സംഘവും ഇന്നും പരിശോധന നടത്തും. കഴിഞ്ഞ ദിവസം നദിയില്‍ ഇറങ്ങിയ ഈശ്വര്‍ മല്‍പ്പ തന്നെ അപകടത്തില്‍പ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ദൗത്യം എങ്ങനെ തുടരണം എന്നതിലും ആലോചന നടക്കുന്നുണ്ട്.

ദൗത്യത്തിന്റെ പുരോഗതിയില്‍ ജില്ലാ കളക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അതിനുശേഷമാകും തുടര്‍പ്രവര്‍ത്തനങ്ങളില്‍ ചര്‍ച്ച നടക്കുക. ഇന്നും ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ മറ്റു വഴികള്‍ തേടാനാണ് നീക്കം. നിരാശനെന്നാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ ഇന്നലത്തെ തെരച്ചില്‍ അവസാനിപ്പിച്ച ശേഷം പ്രതികരിച്ചത്. മത്സ്യത്തൊഴിലാളി സംഘത്തെ അടക്കം രംഗത്തിറക്കിയുള്ള പരിശോധന ഫലം കാണുമെന്നായിരുന്നു പ്രതീക്ഷ. ഈശ്വര്‍ മല്‍പെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയില്‍ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയര്‍ പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്.

ഇന്ന് രാവിലെ കാലാവസ്ഥ അനുകൂലമായാല്‍ തിരച്ചില്‍ ഉടന്‍ ആരംഭിക്കും. ഒപ്പം മറ്റ് സാധ്യതകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top