ഷിരൂരില്‍ പെരുമഴ; അര്‍ജുനായുളള തിരച്ചില്‍ നീളുന്നു
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള പരിശോധനക്ക് വെല്ലുവിളിയായി പെരുമഴ. ഗംഗാവലി നദിയില്‍ വീണെന്ന് കണ്ടെത്തിയ ട്രക്ക് കണ്ടെടുക്കാനുളള ശ്രമത്തിലാണ് നാവികസേന. എന്നാല്‍ കാലാവസ്ഥസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങി പരിശോധിക്കാന്‍ കഴിയൂ. ഗംഗാവലി നദിയില്‍ ഇന്നലെ മുതല്‍ ശക്തമായ അടിയൊഴുക്ക് തുടരുകയാണ്. ഇന്നലെ പലതവണ നാവികസേനയുടെ ഡ്രൈവര്‍മാര്‍ നദിയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇറങ്ങിയുളള പരിശോധന സാധ്യമായ അവസ്ഥയല്ലാത്തതിനാല്‍ ഉപേക്ഷിക്കുക ആയിരുന്നു. കാലാവസ്ഥ അനുകൂലമാകാതെ തുടര്‍ നീക്കമൊന്നും നടക്കില്ല.
നദിക്കടിയിലുള്ള ട്രക്കില്‍ മനുഷ്യശരീരം ഉണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. രാത്രിവരെ ഡ്രോണ്‍ പരിശോധന തുടര്‍ന്നിരുന്നു. ദില്ലിയില്‍ നിന്ന് എത്തിച്ച ഐബോഡ് പരിശോധനയില്‍ റോഡില്‍ നിന്ന് 60 മീറ്റര്‍ അകലെയായി 8 മുതല്‍ 10 മീറ്റര്‍ ആഴത്തിലാണ് ട്രക്കുള്ളത്. കുറഞ്ഞത് അഞ്ച് മീറ്റര്‍ ആഴത്തില്‍ ക്യാബിനും ലോറിയും വേര്‍പെടാത്ത നിലയിലാണ് ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തല്‍. വ്യാപകമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പുഴയിലെ സ്ഥിതി നോക്കി മാത്രമേ അര്‍ജുന് വേണ്ടി ഡൈവര്‍മാരെ ഇറക്കി ഉള്ള തെരച്ചില്‍ നടക്കൂ.
മണ്ണിടിച്ചില്‍ ഉണ്ടായ അന്ന് തന്നെ നദിയില്‍ നിന്നും പ്രദേശവാസികള്‍ക്ക് അര്‍ജുന്റെ ട്രക്കില്‍ ഉണ്ടായിരുന്ന തടി ലഭിച്ചിരുന്നു. അപകട സ്ഥലത്ത് നിന്നും 12 കിലോമീറ്റര്‍ അകലെയാണ് തടി കണ്ടെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here